NEWS
ഗഞ്ചാവുമായി 2 അന്യസംസ്ഥാനക്കാരെ പിടികൂടി
22/05/2025 08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി : 1.150 കിലോഗ്രാം ഗഞ്ചാവുമായി പോലീസ് പിടികൂടി. AKG TEMPLE അന്യസംസ്ഥാനക്കാരെ കളമശ്ശേരി ഉണിച്ചിറ റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദിൽദാർ ഹുസൈൻ, വയസ്സ് 21, S/o അബ്ദുൽ കദിരൗട്ട്ലബോറി, ചേറ്റുഐഖൈറ്റി, ഭുരഗാവ്, മോറിഗാവ്, അസം എന്നയാളിൽ നിന്നും അവിടെ വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരിരുന്ന മയക്കുമരുന്ന് ഇനത്തിൽപെട്ട 1.150 കിലോഗ്രാം ഗഞ്ചാവ് പിടികൂടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതിയായ കൈറുൽ ഇസ്ലാം വയസ് 27, S/o മോബി ജോതിൻ, ബോർഗിച്ചി, സപ്പമാർ, നാസോൺ, ആസ്സാം എന്നയാളെ കളമശ്ശേരിയിൽ ടൗണിൽ വച്ചും കളമശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എൽദോ എ.കെ, സിപിഒ മാരായ മാഹിൻ അബൂബക്കർ, നിഷാദ് നെപ്പോളിയൻ എന്നിവർ ചേർന്ന് പിടികൂടി, കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










